എല്ലാ വർഷവും റംസാൻ മാസത്തിലെ അവസാന ഞായറാഴ്ചകളിൽ മൂന്നാക്കൽ പള്ളി പരിസരവാസികൾ സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് വരാറുണ്ട്. പ്രദേശത്തെ നൂറുകണക്കിന് യുവാക്കളുടെ കൂട്ടായ്മയിൽ ഇത്തവണ നടത്തിയ ഇഫ്താർ സംഗമവും ശ്രദ്ധേയമായി.. റംസാൻ അവസാന ദിവസങ്ങളിലൂടെ കടന്നു പോവുകയാണ്.മത സൗഹാർദ്ദവും പരസ്പര സ്നേഹവും കൈമാറി എല്ലായിടങ്ങളിലും ഇത്തരത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നുവരികയാണ്.കേരളത്തിലെ തന്നെ പ്രമുഖ പള്ളികളിൽ ഒന്നായി പേരുകേട്ട മൂന്നാക്കൽ പള്ളിയിൽ എല്ലാ മതസ്ഥർക്കും നൽകി വരുന്ന അരി വിതരണം പ്രശസ്തമാണ്. കാലങ്ങളായി തുടർന്ന് വരുന്ന അരി വിതരണം റംസാൻ മാസങ്ങളിൽ പതിൻ മടങ്ങായി വർധിക്കാറുണ്ട്. കേരള വഖഫ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്നാക്കൽ പള്ളിയിൽ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരാണ് അരി വിതരണം നടത്തി വരുന്നത്.
ഞായറാഴ്ച മൂന്നാക്കൽ പള്ളി അങ്കണത്തിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.
പ്രദേശത്തെ യുവാക്കൾ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച് സമൂഹ നോമ്പുതുറയും ശ്രദ്ധേയമാക്കി
Content Highlights:The community fasting prepared by the residents of Munnakal Church was remarkable.. Many people participated in the iftar gathering..


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !