ഖാര്‍ത്തും | സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമിലുണ്ടായ വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂര്‍ ആലക്കോട് സ്വദേശിയും വിമുക്ത ഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കമ്പനിയിലാണ് ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്നത്.
സൈന്യവും അര്‍ധ സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇന്നലെ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. സംഘര്‍ഷത്തിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
Content Highlights: Shooting in Sudan; A native of Kannur Alakode was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !