നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായ കത്ത് പുറത്തു വന്നു. ആര്‍ഡിഎക്‌സ് എന്ന സിനിമയില്‍ തനിക്ക് പ്രാധാന്യം നല്‍കണമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാതാവ് സോഫിയ പോളിന് അയച്ച ഇമെയിലാണ് പുറത്തു വന്നത്.
സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണം. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തനിക്ക് പ്രാമുഖ്യം ലഭിക്കണം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫൈനല്‍ കട്ടില്‍ തന്റെ കഥാപാത്രത്തിന് ആയിരിക്കണം പ്രാധാന്യമെന്നും കത്തില്‍ ഷെയ്ന്‍ നിഗം ആവശ്യപ്പെടുന്നു.
എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയെയും കാണിക്കണമെന്നും ഷെയ്നിന്റെ കത്തില്‍ പറയുന്നു. ഷെയ്‌നും അമ്മയും കാരണം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും സോഫിയ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേനില്‍ പരാതിപ്പെട്ടിരുന്നു. അനാവശ്യ ഇടപെടല്‍, കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങള്‍ക്കെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി ലഭിച്ചിരുന്നു.
ഷൂട്ടിങ്ങ് സെറ്റില്‍ മയക്കുമരുന്ന് സ്വാധീനം വര്‍ധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Content Highlights: "I've got to be the main one, show the editing mom': Complaint against Shane out
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !