എഐ ക്യാമറ അഴിമതി രണ്ടാം എസ്‌എന്‍സി ലാവ്ലിനാണെന്ന് വിഡി സതീശന്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

0
എഐ ക്യാമറ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. രണ്ടാം എസ്‌എന്‍സി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു.


അന്വേഷണം നടത്തുമെന്ന് പറയുമ്ബോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്ബനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കണ്‍സ്ട്രക്ഷന്‍ കമ്ബനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയര്‍ത്തി.

'മൂന്ന് കമ്ബനികളെയാണ് ടെണ്ടറിലേക്ക് സെലക്‌ട് ചെയ്തത്. അതില്‍ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്ബനിയാണ്. രണ്ടാമത് അശോക ബില്‍കോണ്‍ ലിമിറ്റഡ് പാലം നിര്‍മ്മിക്കുന്ന കമ്ബനിയാണ്. ആ കമ്ബനിയെങ്ങനെ ടെക്നിക്കലി സെലക്ടായെന്നതില്‍ വ്യക്തതയില്ല. ഇതില്‍ അന്വേഷണം വേണം. പത്ത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കമ്ബനികള്‍ മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നാണ് കെല്‍ട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്ബനി അക്ഷര എന്റര്‍പ്രൈസസെന്ന കമ്ബനി 2017 ല്‍ മാത്രം രൂപീകൃതമായ കമ്ബനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണം.

സ്രിറ്റ് എന്ന കമ്ബനിക്ക് കരാര്‍ ലഭിക്കുന്നതിനായി മറ്റ് കമ്ബനികള്‍ ചേര്‍ന്ന് കാര്‍ട്ടറുണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്ബനി പിന്നീട് ഒരു കണ്‍സോഷ്യം ഉണ്ടാക്കി. സാമ്ബത്തിക ശേഷി ഇല്ലാത്തതിനാലാണ് നിബന്ധനകള്‍ ലംഘിച്ച്‌ സ്രിറ്റ് എന്ന കമ്ബനി കണ്‍സോഷ്യം ഉണ്ടാക്കിയതെന്നാണ് വ്യക്തമായത്. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്ബനിയല്ല എഐ ക്യാമറാ ജോലികളൊന്നും ചെയ്യുന്നത്. അവര്‍ വീണ്ടും ഉപകരാര്‍ നല്‍കുകയായിരുന്നു. ഇവിടെയും നിബന്ധനകള്‍ ലംഘിക്കപ്പെട്ടു.

ഈ ഉപകമ്ബനികള്‍ കരാര്‍ കമ്ബനിയായ സ്രിറ്റിന് നോക്കുകൂലിയായി 9 കോടി നല്‍കി. എന്നാല്‍ ഈ വിവരങ്ങള്‍ മുഴുവന്‍ മറച്ചുവച്ചു. ടെക്നോ പാര്‍ക്കിലെ ഒരു കമ്ബനിയും ഇന്ട്രസ്റ്റിയല്‍ പാര്‍ക്കിലെ മറ്റൊരു കമ്ബനിയുമാണ് ഉപകരാര്‍ എടുത്തത്. ഈ കമ്ബനികളിലൊന്നായ ട്രോയിസിന് ഊരാളുങ്കലുമായി ബന്ധമുണ്ട്. ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കാമെന്ന പേരില്‍ ഈ കമ്ബനികള്‍ കെല്‍ട്രോണിന് പിന്നീട് കത്ത് നല്‍കി. അങ്ങനെ 151 കോടിയുടെ കരാറില്‍ അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തിയിരുന്നെങ്കിലും വീണ്ടും അറ്റകുറ്റപ്പണിക്ക് പ്രത്യേകം 66 കോടി രൂപ കൂടി കെല്‍ട്രോണ്‍ അനുവദിച്ചു. ഇതെല്ലാം കൊള്ളയാണ്.

അന്വേഷണം നടത്തുമെന്ന് പറയുമ്ബോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കേന്ദ്രം, ലൈഫ് മിഷന്‍ അഴിമതിയുടെ കേന്ദ്രം, എന്നപോലെ ക്യാമറ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമാണ്. അഴിമതിയുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി'. പ്രതിപക്ഷം ഒന്നിയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ വ്യവസായ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാ മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
Content Highlights: VD Satheesan says AI camera scam is second SNC Lavlin; UDF seeks judicial probe
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !