സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും.
സർക്കാർ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ). ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ഏപ്രിൽ 30. ഫോൺ: 0471 2726275, 0484 2422275, 6282692725.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 'Kerala Media Academy' Video Editing Course: Applications invited


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !