ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 10,158 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനമായി.
രാജ്യത്ത് പ്രധാനമായി ഒമൈക്രോൺ ഉപവകഭേദമായ എക്‌സ്ബിബി.1.16 ആണ് പടരുന്നത്. മാര്‍ച്ചില്‍ കോവിഡ് കേസുകളില്‍ 35.8 ശതമാനവും ഈ വൈറസ് മൂലമാണ്. ഇന്നലെ 7,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം.
Content Highlights: Covid is on the rise in the country, with daily cases crossing ten thousand


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !