മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി.
അമിതവേഗത്തില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയത് ലാഘവത്തോടെ കാണാനാവില്ലെന്ന്, സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. ശ്രീറാം അമിത വേഗത്തില്‍ ആയിരുന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാണ്. കേസില്‍ തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം കേസില്‍നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു. ശ്രീറാം ഓടിച്ച വാഹനത്തില്‍ സഞ്ചരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും വഫ ഹര്‍ജിയില്‍ പറഞ്ഞു. ഈ വാദം നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കുക, നരഹത്യാകുറ്റം ചുമത്തിയുള്ള കുറ്റവിചാരണയ്ക്ക് ഉത്തരവിടുക എന്നിവയാണ് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടത്. ഇത് ഹൈക്കോടതി അംഗീകരിച്ചതോടെ ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയാവും വിചാരണ നടക്കുക.
കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഇല്ല എന്നാണെന്നും, അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലന്നും, ഇത് സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിച്ചത്. എന്നാല്‍ ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്.
Content Highlights: Sriram Venkataraman hit back; The High Court acquitted Wafa Feroze, saying that the charge of murder would stand


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !