കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഉയർന്ന നിലവാരത്തിലേക്ക്.. മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്ന് മാനേജ്മെൻ്റ്..

0

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 അഞ്ചുവർഷത്തെ നാക്ക് (NAAC)  അക്രിഡിറ്റേഷനും 2025 വരെ എൻ ബി എ (NBA) ആക്രിറ്റേഷനും ലഭിച്ചു.  പാഠ്യപദ്ധതി രൂപകൽപ്പനയിലും ഭരണനിർവഹണത്തിലും കൂടുതൽ വഴക്കം പ്രദാനം ചെയ്യുന്ന സ്വയംഭരണ അവകാശം അതായത് ഓട്ടോണമി   നേടുന്നതിനുള്ള നടപടികളും കോളേജ് ആരംഭിച്ചതായും മാനേജ്മെൻറ് പ്രതിനിധികൾ വിശദീകരിച്ചു



കഴിഞ്ഞ 10 മാസമായി ചുമതലയേറ്റ മാനേജ്‌മന്റ് കമ്മിറ്റിയുടെയും,   പ്രിൻസിപ്പാലിന്റെയും,  അധ്യാപക അനധ്യാപകരുടെയും നിരന്തര പരിശ്രമത്തിൽ സ്ഥാപനത്തിന്റെ അക്കാഡമിക് ഫലങ്ങൾ സ്ഥിരമായി പുരോഗതി കാണിക്കുന്നു.  ഇത് വിദ്യാർഥികൾ അവരുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ കാലയളവിൽ വിദ്യാർത്ഥി സംഘർഷങ്ങൾ ഗണ്യമായി കുറയ്ക്കുവാനും സാധിച്ചു.
 കോളേജിലെ ക്യാമ്പസ് പ്ലേസ്മെന്റ്  സമീപവർഷങ്ങളിൽ പ്രകടമായ പുരോഗതി കാണിച്ചുവരുന്നുണ്ട്. കൂടാതെ സ്ഥാപനം വിദ്യാർത്ഥികൾക്ക് പ്രശസ്ത കമ്പനികളിൽ ജോലി ഉറപ്പുവരുത്തുന്നു. ഈ വര്ഷം നാളിതുവരേയായി ഏകദേശം 112 വിദ്യാർത്ഥികൾക്ക്  വിവിധ കമ്പനികളിലെ സ്തുത്യർഹമായ പല പദവികളിലും നിയമനം നേടിക്കൊടുക്കാൻ സാധിച്ചു.
 വിദ്യാർത്ഥികൾക്ക് പഠനേതര സമയങ്ങൾ  ചെലവഴിക്കാൻ വേണ്ടിയും അവരുടെ കലാരംഗത്തുള്ള നൈപുണ്യം പ്രകടിപ്പിക്കാൻ വേണ്ടിയും  പുതിയതായി ഒരു ഓപ്പൺ എയർ തീയറ്ററും കോഫി ഷോപ്പ് ഉൾപ്പെടുന്ന ഒരു സ്റ്റുഡൻസ് കോർണറും കോളേജിൽ നിർമ്മിച്ചിട്ടുണ്ട്. അതിന്റെ ഉദ്ഘാടനം അടുത്ത ആഴ്ചയിൽ നടക്കും.

 കൂടാതെ ഒരു 100.86 KWp സൗര വൈദ്യുത നിലയം സ്ഥാപിക്കാനും അതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മുഴുവൻ കെഎസ്ഇബിക്ക്  കൊടുക്കുവാനും സാധിച്ചിട്ടുണ്ട്.  പൂർണ്ണമായും ഒരു ഗ്രീൻ ക്യാമ്പസ് ആയി ഇപ്പോൾ എംഇഎസ് എൻജിനീയറിങ് കോളേജിന്റെ ക്യാമ്പസ് മാറിക്കൊണ്ടിരിക്കുകയാണ്.
 ഈ വരുന്ന പുതിയ അധ്യയന വർഷത്തിൽ കോളേജിൽ പലതരത്തിലുള്ള അന്തർദേശീയ കോൺഫറൻസുകളും സെമിനാറുകളും വർഷോപ്പുകളും നടത്താനും അതുവഴി വിദ്യാർഥികളുടെ നിലവാരം ഉയർത്തുവാനും ഉള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടന്നും മാനേജ്മെൻ്റ് അറിയിച്ചു


.

MES സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞിമൊയ്തീൻ ട്രഷറർ ഒ.സി.സലാഹുദ്ധീൻ കോളേജ് സെക്രട്ടറി കെ.വി.ഹബീബുള്ള ജില്ലാ പ്രസിഡണ്ട്‌ ഷാഫി ഹാജി കോളേജ് പ്രിൻസിപ്പാൾ ഡോ.റഹ്മത്തുന്നീസ.ഐ, എ.ജബ്ബാറലി ഡോ.സജീർ കാരാട്ടിൽ പ്രൊഫ: ബാലചന്ദ്രൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു
തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു
Content Highlights: Kuttipuram MES Engineering College to high standard..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !