കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ബ്രഹ്മ പുരമാക്കാൻ അനുവദിക്കില്ലന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര. നടുവട്ടം വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതാണ്. അഗ്നി ബാധയും പുക പടലങ്ങളും മൂലം അസ്വസ്ഥയും ആരോഗ്യം ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണേണ്ട റവന്യു വകുപ്പും പോലീസും കാട്ടുന്ന അലംഭാവം അവസാനിപ്പിക്കേണ്ടതുണ്ട്.ഇവിടെ പാറ മടകൾ ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്നുമായി മാലിന്യം കുമിഞ്ഞു കൂടുക പതിവാണ്. എന്നാൽ ഇതിപ്പോൾ നാട്ടുകാരിൽ ആശങ്ക പരത്തുന്ന തരത്തിൽ പ്രശ്നങ്ങളിലേക്ക് വഴി മാറിയിട്ടുള്ളത്. ഇത് ത്വരിതഗതിയിൽ പരിഹരിക്കേണ്ടതിന് പകരം ആളിപടർത്തുന്ന തരത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.ദിവസങ്ങളായി പടർന്ന് കൊണ്ടിരിക്കുന്ന തീ പൂർണ്ണമായും അണാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അഗ്നി ശമന സേന തീ അണച്ചുവെങ്കിലും പുകഞ്ഞു കൊണ്ടേയിരിക്കയാണ്. അനിധികൃതമായുള്ള മാലിന്യം തള്ളലാണ് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ റവന്യു വകുപ്പും പോലീസും ഉത്തരവാദികളാണ്.പോലീസ് തൊണ്ടി വാഹനങ്ങളും ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം നാട്ടുകാർക്ക് ശല്യമായിരിക്കയാണ്. മിച്ച ഭൂമിയിലെ ഈ പ്രശ്നങ്ങൾ ചെറുത്ത് തോ ൽപ്പിക്കുവാനും കോടതിയെ
സമീപിക്കുവാനും മിച്ച ഭൂമിയിൽ ചേർന്ന ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ ഇ സഹീർ മാസ്റ്റർ, സാബ കരീം, വകയിൽ ഫിറോസ്, ടി പി ശംസുദ്ധീൻ, ടി കെ ഷംസാദ്, ടി സമീർ, കെ പി ശ്രീജിത്ത്, പി വി നിസാർ, കെ കെ സമീർ, ടി ജംഷീർ, പി പി തങ്കമണി, പി പി ബാലൻ, മുത്തു അടുക്കൂത്ത് എന്നിവർ സംസാരിച്ചു.
Content Highlights: Kuttipuram will not be allowed to be converted into a Brahma Puram.. The locals are about to approach the court..

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !