മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും. മിൽമ റിച്ച്, മിൽമാ സ്മാർട്ട് എന്നിവയ്ക്കാണ് വിലവർധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. ( milma milk new price from today )
പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയുമാകും. അഞ്ചുമാസം മുൻപാണ് പാൽ ലിറ്ററിന് 6 രൂപ നിരക്കിൽ വർധിച്ചത്.
അറിയിക്കാതെയുള്ള വിലവർധനവിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും അതൃപ്തിയുണ്ട്. നീക്കം സർക്കാർ അറിഞ്ഞതല്ലെന്നും ഇത് പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മിൽമ നൽകുന്ന വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Milma increased the price of milk; New price effective from today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !