വളാഞ്ചേരി: കാറിൻ്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച ഒരു കോടി എഴുപത്തിയാറ് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി. എടപ്പാൾ കോലളമ്പ് കൊള്ളേരയിൽ വീട്ടിൽ അഫ്സലാണ് (40 വയസ്സ്) വളാഞ്ചേരി പോലീസിൻ്റെ വലയിലായത്.
സമീപകാലത്തെ ഏറ്റവും വലിയ കുഴൽപണ വേട്ടയായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. KL 50 B 3456 നമ്പർ കാറിൻ്റെ പിറകിലായി രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തുകയായിരുന്ന രേഖകളില്ലാത്ത പണമാണ് പോലീസ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പി ബിജുവിൻ്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പണവും വാഹനവും പിടിച്ചെടുത്തത്.
പൊലിസ് സംഘത്തിൽ എസ്.ഐ. എം.എം.അബ്ദുൽ അസീസ്,സി.പി.ഒമാരായ പി.ആൻസൻ,കെ.പി.സൈലേഷ്, രജിത, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു
Content Highlights: Money hunt continues in Valancherry.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !