ചെറിയ പെരുന്നാൾ ദിനത്തിൽ ദുബൈയിൽ വെച്ച് നാട്ടിലുള്ള ഉമ്മ റംലയോട് ഫോണിൽ സംസാരിച്ച് നിൽക്കവെ നിയന്ത്രണം വിട്ട വാഹനമിടിച്ചു മരിച്ച വളാഞ്ചേരി പൂക്കാട്ടിരി ടി.ടി.പടി സ്വദേശി റിട്ട. ഡി.വൈ.എസ്.പി, ടി.ടി.അബ്ദുൽ ജബ്ബാറിൻ്റെ മകൻ ജസീമിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി.
വെള്ളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽ ഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു. നാട്ടി ലുള്ള മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെ ഫുട്ട്പാത്തിലേക്ക് പാഞ്ഞ് കയറിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അബുദാബി എലംകോ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജസീം ദുബൈ റാഷിദിയയിലായിരുന്നു താമസിച്ചിരുന്നത്.
അപകട മരണത്തെ തുടന്നുണ്ടായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ മൃതദേഹം എയർപോർട്ടിലെത്തുകയും തുടർന്ന് ആറ് മണിയോടെ ടി.ടി.പടിയിലെ വീട്ടിലെത്തിച്ചു. നിരവധി പേർ ജസീമിൻ്റെ മൃതദേഹം ഒരു നോക്ക് കാണുന്നതിനായി ടി.ടി.പടിയിലെ വീട്ടിലെത്തിയിരുന്നു. ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൻ പൂക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. സീനത്താണ് ഭാര്യ. യമിൻ മരക്കാർ, ഫിൽഷ എന്നിവർ മക്കളാണ്.
Content Highlights: Pookattiri became a sea of sorrow.. Jasmine's body was brought home and buried...

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !