കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിന് വിലക്ക്; സ്വകാര്യ വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടർ കൊണ്ട് പോകുന്നതിനും വിലക്ക്

0
പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിന് വിലക്ക്; സ്വകാര്യ വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടർ കൊണ്ട് പോകുന്നതിനും വിലക്ക്

സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി.

എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം ക‌ർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്‌സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകുമെന്നാണ് വിവരം.

പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ ഇന്ധനം നിറയ്ക്കുന്നതിലും വിലക്കുണ്ടാകാൻ സാദ്ധ്യകയുണ്ട്. യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്ക്കൂ. പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല.

നിയമം ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐ ഒ സി, ബി പി എൽ ഉൾപ്പടെയുള്ള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Prohibition on buying bottled petrol from the pump; Carrying gas cylinders in private vehicles is also prohibited
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !