പത്തനംതിട്ട: ആറന്മുളയില്‍ കുളിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്.
രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോജളില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ച് ചെയ്യും. കുട്ടി പൂര്‍ണ ആരോഗ്യവാസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജിന് ശേഷം കുഞ്ഞിനെ തണല്‍ എന്ന സംഘടനയ്ക്ക് കൈമാറും. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് കരുതി 34 കാരിയായ യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലിട്ട വിവരം ആശുപത്രി ജീവനക്കാരോട് പറയുന്നത്. പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പൊലീസെത്തി നോക്കിയപ്പോള്‍ ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. പിന്നാലെ ബക്കറ്റുമായി പൊലീസ് സംഘം ഓടി.
പൊലീസ് വാഹനത്തില്‍ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായത്.
Content Highlights: Running with life in hand'; Newborn baby found abandoned in bucket to life
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !