കേരള കോൺഗ്രസ് വീണ്ടും പിളർന്നു. മുതിർന്ന നേതാവ് ജോണി നെല്ലൂരാണ് ജോസഫ് വിഭാഗം പാർട്ടി വിട്ടത്. യുഡിഎഫ് ഉന്നതാധികാരസമിതി അംഗത്വവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. യുഡിഎഫിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം വിമർശനം നടത്തി.
ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയുമൊക്കെ നേതൃത്വത്തിന്‍റെ സമയത്ത് യുഡിഎഫിലെ ഘടകകക്ഷികളോടുണ്ടായ സഹകരണവും സമീപനവും വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്നത്തെ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ആ സമീപനം ഉണ്ടാകുന്നില്ല.
ഭാവി പ്രവര്‍ത്തനങ്ങള്‍ പിന്നീട് അറിയിക്കും. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ സെക്കുലര്‍ പാര്‍ട്ടിയാണ് ആലോചിക്കുന്നത്. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനം. പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.
Content Highlights: Johnny Nellore Quits Kerala Congress; "A New Party Begins"
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !