ഹാജിമാർക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് - സംസ്ഥാന തല ഉദ്ഘാടനം കോട്ടക്കലിൽ

0

കേരളത്തിലെ 14 ജില്ലകളിലും ഹജ്ജിന് തെരഞ്ഞെടുക്കപ്പെവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (തിങ്കൾ ) രാവിലെ 9 മണിക്ക് കോട്ടക്കൽ പി.എം. ഓഡിറ്റോറിയത്തിൽ വെച്ച് ബഹു. ഹജ്ജ്, വഖഫ് ന്യൂനപക്ഷക്ഷേമ, കായിക വകുപ്പു മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിക്കും.
ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും, ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായിരിക്കുംഹാജിമാർക്കുള്ള 
കൈപുസ്തകം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രകാശനം ചെയ്യും.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പിടി.എ. റഹീം എം.എൽ.എ.മുഹമ്മദ് മുഹ്സിൻ എം.എൽ.എ ,അഡ്വ. പി.മൊയ്തീൻകുട്ടി, മുഹമ്മദ് കാസിംകോയ പൊന്നാനി,അക്ബർ പി.ടി, മുഹമ്മദ് റാഫി.പി.പി, സഫർ കയാൽ,ഉമർ ഫൈസി മുക്കം,ഡോ.ഐ.പി. അബ്ദുൽ സലാം ബുഷ്റ ഷബീർ (ചെയർ പേഴ്സൺ കോട്ടക്കൽ നഗരസഭ), അടാട്ടിൽ റഷീദ (കൗസിലർ, കോട്ടക്കൽ നഗരസഭ) തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. 

പഠന ക്ലാസ്സിൽ യാത്രയുമായി ബന്ധപ്പെട്ട മാർഗ രേഖകളും, സമയ ബന്ധിതമായി നടത്തേണ്ടതായ അനുബന്ധ കാര്യങ്ങളും, ഹജ് യാത്രയുടെ മുന്നൊരുക്കങ്ങളും വിശദീകരിക്കുന്നതാണ്. മെയ് 2നുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാങ്കേതിക പഠന ക്ലാസ്സുകൾ പൂർത്തിയാക്കും. ക്ലാസ്സുകൾ കൈകാര്യം ചെയ്യുതിനായി ഫാക്കൽട്ടീസിനെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
Content Highlights: Technical Study Class for Hajis - State level inauguration at Kottakal
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !