തൃശൂര്‍: തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ, യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. മാല കവരാന്‍ ശ്രമിച്ച കാഞ്ഞാണി സ്വദേശി ബാബുവിനെ നാട്ടുകാര്‍ പിടികൂടി.
തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്ന കുടുംബത്തിലെ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്.അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
Content Highlights: Mediavisionlive.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !