കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. സരോജിനിയെയും മനോജിനെയും വെട്ടേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ പാടുകളുമുണ്ട്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അയല്‍വാസികള്‍ വീട്ടില്‍ വന്നുനോക്കുമ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മനോജ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
Content Highlights: Three members of a family were found dead, the wife and son were hacked


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !