![]() |
| കണ്ണൂരില്‍ പൊളിച്ചുമാറ്റുന്നതിനിടെ ഇടിഞ്ഞ വീട്/ ടെലിവിഷന്‍ ചിത്രം |
കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. അറാഫത്തിന്റെ മകന്‍ ആദില്‍, ബന്ധുവിന്റെ മകന്‍ ജെസ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു അപകടം.
തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള്‍ ഓടി മാറിയതിനാല്‍ അവര്‍ക്ക് സാരമായി പരിക്കേറ്റില്ല.
രണ്ടുകുട്ടികള്‍ മണ്ണിനും കല്ലിലും ഇടയില്‍പ്പെട്ടുപോയി. ജെസ ഫാത്തിമയുടെ പരിക്ക് അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു പരിക്കേറ്റവര്‍ പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ആര്‍ഡിഒ സ്ഥലത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: While playing, the wall of the house collapsed; Two children were seriously injured


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !