കാസര്‍കോട്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്.
മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മണിയെ കണ്ടെത്തിയത്.
ഇടയ്ക്കിടെ മദ്യലഹരിയില്‍ മണി വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ വഴക്ക് കൂടുന്നതിനിടെയാണ് ഭാര്യയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights:
After having his wife cut off
Her husband committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !