ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വന്ദേഭാരത് എക്‌സ്പ്രസില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച കേസില്‍ അറസ്റ്റിലായവരെ പിഴ ഈടാക്കി ജാമ്യത്തില്‍ വിട്ടു.
റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്ത അഞ്ച് പേരെയാണ് ജാമ്യത്തില്‍ വിട്ടത്. ഇവരില്‍ നിന്ന് 1000 രൂപവീതം പിഴയീടാക്കി.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല സ്വദേശി പിഎം ഹനീഫ (44), നടുവട്ടം സ്വദേശി മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തിയശേഷമാണ് റെയില്‍വേ കോടതി ജാമ്യം അനുവദിച്ചത്.
പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണൂരെത്തിയപ്പോഴായിരുന്നു സംഭവം. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി കെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ പോസ്റ്ററാണ് ട്രെയിനില്‍ ഒട്ടിച്ചത്. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയില്‍വേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകള്‍ പതിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Content Highlights: Poster pasting incident in Vande Bharat: Five people fined Rs 1000 each, released on bail
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !