ഞായറാഴ്ചയായതിനാല്‍ ഉല്ലസിക്കാനായി മക്കളുമൊത്ത് പുറത്തുപോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തവലിയുടേയും സഹോദരന്‍ സിറാജിന്റെയും ഭാര്യമാരും മക്കളും.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധു കൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും അടക്കം 12 അംഗ സംഘത്തിലെ ഒരാള്‍ പോലും അപകടത്തെ അതിജീവിച്ചില്ല. ഞായറാഴ്ച ഉല്ലസിക്കാനായി പുറത്ത് പോയ സംഘത്തിന്റെ പ്രധാന ലക്ഷ്യം മക്കളുടെ ആഗ്രഹമായ ബോട്ട് യാത്രയായിരുന്നു. ഇതാണ് അന്ത്യയാത്രയായി മാറിയത്. സ്വന്തം ജീവനും ജീവിതവുമായിരുന്ന മക്കളെയും ഭാര്യമാരെയും നഷ്ടപ്പെട്ട് ഹൃദയവേദന താങ്ങാനാവാത്ത നിലയിലാണ് സഹോദരങ്ങളായ സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും.
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരില്‍ ഒമ്ബത് പേര്‍ ഒരു പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന(12), ഫിദ ദില്‍ന (7) സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. ഇന്നലെ വരെ ചിരിയും കളിയും കുട്ടികളുടെ ആര്‍പ്പുവിളികളും കൊണ്ട് ബഹളമയമായിരുന്ന കുന്നുമ്മല്‍ വീട്, ഇന്ന് കണ്ണീര്‍പ്പുഴയാണ്. തടിച്ചുകൂടിയ നാട്ടുകാര്‍ക്കൊന്നും മൃതദേഹങ്ങള്‍ നിരത്തിവെച്ച കാഴ്ച താങ്ങാനാവുന്നില്ല.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ സമീപത്തെ മദ്രസയിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കം നിരവധി നേതാക്കളും ഇവിടെയുണ്ട്. പരേതര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഇവിടേക്ക് വന്നിരിക്കുന്നത്.
Content Highlights: Tanur Boat Tragedy; All the 12 dead are relatives and nine are members of the same household


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !