സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്‌ച സ്വര്‍ണവില എത്തിയിരുന്നു.
അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്.
ശനിയാഴ്ച അന്തരാഷ്ട്ര സ്വര്‍ണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. എന്നാല്‍ മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും മെയ് 5 ന്160 രൂപയും വില ഉയര്‍ന്നിരുന്നു.
രാജ്യത്ത് വില കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അറിയിച്ചു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4700 രൂപയായി.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമ വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Content Highlights: The price of gold after the jump; Today Pawan has increased by Rs.80


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !