അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ വാഹനങ്ങൾ പാലിക്കേണ്ട കുറഞ്ഞ വേഗപരിധി നിജപ്പെടുത്തി. ഏപ്രില്‍ ഒന്നു മുതല്‍ 120 കിലോമീറ്റർ വേഗത്തിൽ കുറഞ്ഞ് വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ഈ വേഗപരിധി പാലിക്കാത്തവര്‍ക്ക് നോട്ടീസുകള്‍ നൽകും. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‍ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
കുറഞ്ഞ വേഗപരിധിയുള്ളത് റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലെെനുകളിലാണ്. ഈ ലെെനിലും കുറഞ്ഞ വേഗത്തിൽ ആണ് നിങ്ങൾ സഞ്ചരിക്കുന്നതെങ്കിൽ റോഡിലെ മൂന്നാമത്തെ ലെെനിലേക്ക് മാറണം എന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം. ഹെവി വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും അവസാന ലെെനാണ് ഉപയോഗിക്കേണ്ടത്. ഹെവി വാഹനങ്ങൾക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.
ഒന്നാമത്തെയും രണ്ടാമത്തെയും ലെെനുകളില്‍ 120 കിലോമീറ്ററില്‍ താഴെ വേഗതയില്‍ വാഹനം ഓടിക്കുന്നവർ മേയ് ഒന്ന് മുതല്‍ പിഴ അടക്കേണ്ടി വരും. ഡ്രൈവര്‍മാര്‍ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്‍മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി ആണ് ഇക്കാര്യം ഓർമ്മിച്ചു കൊണ്ട് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരും സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ലെെനുകള്‍ മാറുമ്പോൾ ശ്രദ്ധിക്കണം അടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. സുരക്ഷിത അകലം പാലിച്ചു മാത്രം ലെെനുകൾ മാറുക എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights: Abu Dhabi police set the minimum speed limit as 120 km
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !