വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.
വന്ദേഭാരത് ട്രെയിനിനു നേരെ ഇന്നലെ കല്ലേറുണ്ടായത് തിരൂരിനും താനൂരിനും ഇടയിലുള്ള കമ്ബനിപ്പടി എന്ന സ്ഥലത്തിനു സമീപമെന്ന് പൊലീസ് നിഗമനം. നേരത്തെ തിരുനാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു കരുതിയത്. സിസി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തില്‍ തിരൂര്‍ പോലീസും റെയില്‍വേ പോലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അഞ്ചു മണിയോടെയാണ് കാസര്‍കോട് നിന്നും വരുന്ന ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിനു സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പിന്നാലെ റെയില്‍വേ അറിയിച്ചിരുന്നു.
വന്ദേഭാരത് എക്സ്പ്രസ്സിനെതിരെ നടന്ന കല്ലേറ് അങ്ങേയറ്റം നിര്‍ഭാഗ്യകരവും കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു വന്ദേഭാരത് വന്ന ഉടനെത്തന്നെ നീചമായ എതിര്‍പ്പുകള്‍ ചില കോണില്‍നിന്നുണ്ടായതാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് കര്‍ശന നടപടി എടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Content Highlights: Vande Bharat train stop at Tirur; The petition was dismissed by the High Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !