കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിൽ ഐസിയു സ്ഥാപിച്ചതിൽവൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ.. അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരുകോടി നാല് ലക്ഷം രൂപ കേന്ദ്രഫണ്ട് ഉപയോഗിച്ച് ഐസിയു നിർമ്മിച്ചതിൽ രണ്ടു വെന്റിലേറ്ററും അഞ്ച് ബെഡുകളും സ്ഥാപിച്ചതിനാണ് ഈ തുക ചെലവഴിച്ചതായി കാണിച്ചിട്ടുള്ളത്.
ഐസിയു ഉദ്ഘാടനം കഴി ഞ്ഞിട്ടും ഡോക്ടർമാരെയോ സ്റ്റാഫിനെയോ നിയമിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ഇന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം മാത്രമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം.
മലപ്പുറം ജില്ലയിലെ ദേശീയപാതയോരത്തെഏക സർക്കാർ ആശുപത്രിയായ കുറ്റിപ്പുറം ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം. പാലക്കാട് മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട ഈ സ്ഥാപനം സർക്കാ രിന്റെഅവഗണന കൊണ്ടും നിരുത്തരവാദപരമായ സമീപനം കൊണ്ടും പാവപ്പെട്ട ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർമാരുടെ സേവനം ജനങ്ങൾക്ക് അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
ICU വും ആശുപത്രിയിലെ മറ്റു മേഖലകളും സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ കെ സുരേന്ദ്രൻ. സുരേന്ദ്രനോടൊപ്പം മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ . കെ വി ശ്രീശൻ പി സുരേഷ് വാസു കോട്ടപ്പുറം പി പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു അഴിമതി ക്കെതിരെ അടുത്ത ദിവസം ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നും സുരേന്ദൻ പറഞ്ഞു
Content Highlights: Kuttipuram Taluk HospitalAllegation of corruption in the establishment of ICU.. for BJP agitation..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !