താനൂർ ബോട്ട് ദുരന്തം; മരണം 18 ആയി, രക്ഷപ്പെട്ടയാൾ പറയുന്നത് ഇങ്ങനെ..

0

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. അതേസമയം മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബോട്ടിൽ മുപ്പത്തഞ്ചോളം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പലരുടെയും നില ഗുരുതരമാണ്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിൽ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവൽ തീരം.

 സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂരിലെത്തും. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.

ബോട്ട് ബാലൻസ് തെറ്റി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് പിന്നീട് കീഴ്‌മേൽ മറിയുകയാണുണ്ടായതെന്ന് താനൂർ ഓട്ടുമ്പുറം തൂവൽ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ രക്ഷപ്പെട്ടവർ പ്രതികരിച്ചു. രണ്ടുമൂന്ന് ഫാമികൾ അടക്കം 35-ലേറെ പേർ ബോട്ടിലുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
 
ബോട്ടിന്റെ ഇരു നിലകളിലായി ഉണ്ടായിരുന്നവരിൽ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അത് ഒരു ഭാഗത്തേക്ക് കൂടുതൽ വന്നതോടെയാണ് ബോട്ടിന്റെ ബാലൻസ് തെറ്റിയത്. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടർന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.
 രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ പെട്ടവരെ പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് ഏറെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ചിലരെ കോഴിക്കോട്ടേക്കും മഞ്ചേരിയിലേക്കും മാറ്റാനും നിർദേശങ്ങൾ നൽകിയതായും പറയുന്നു.
 വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Content Highlights: Tanur Boat Tragedy; The death has reached 18, the survivor says this..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !