2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
തിരിച്ചറിയില്‍ രേഖയും നല്‍കേണ്ടതില്ല. മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിന് ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിലാണു എസ്ബിഐയുടെ വിശദീകരണം. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍നിന്ന് പിന്‍വലിക്കുമെന്നും സെപ്റ്റംബര്‍ 30നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ കഴിയുമെന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ആര്‍ബിഐയുടെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും മേയ് 23 മുതല്‍ 2000 രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിലും മാറ്റിവാങ്ങാം. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഫീസൊന്നും നല്‍കേണ്ടതില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: SBI says that no special form or identification document is required for exchange of 2000 notes
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !