വളാഞ്ചേരി: കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച് വിവരം അറിയിച്ചു.
ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.
Content Highlights: Attempted molestation on KSRTC bus in Valanchery; A native of Kannur was arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !