Trending Topic: Latest

ഓടുന്ന സ്കൂട്ടറിൽ യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; പിന്നീട് സംഭവിച്ചത് | Video

0
ഓടുന്ന സ്കൂട്ടറിൽ യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; പിന്നീട് സംഭവിച്ചത്  YouTuber and young woman shower on running scooter; Video Viral; What happened later

മുംബൈ:
സ്കൂട്ടറിൽ കറങ്ങി നടന്ന് കുളിക്കുന്ന യൂട്യൂബറുടേയും യുവതിയുടേയും വിഡിയോ വൈറലായതിനു പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. മൂംബൈ താനെയിൽ ഉൽഹാസ്നഗർ സി​ഗ്നലിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.  ആദർശ് ശുക്ള എന്ന യുട്യൂബറാണ് 'വിവാദകുളി' നടത്തിയത്. 

സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും ഇരുവരും കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇവരുടെ അഭ്യാസം. കുളി കണ്ട് മറ്റ് വാഹനത്തിലുള്ള യാത്രക്കാർ ചിരിക്കുന്നതും കാണാം. 

ഈ ദൃശ്യങ്ങൾ ഡിജിപിക്കുൾപ്പെടെ പങ്കുവെച്ച് നിരവധിപ്പേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് സംഭവം അന്വേഷിക്കാൻ ട്രാഫിക്ക് പൊലീസിനോട് നിർദേശിച്ചു. അതിനിടെ ട്രാഫിക് നിയമം ലംഘിച്ചതിന് ക്ഷമാപണം നടത്തിക്കൊണ്ട് ആദർശ് ശുക്ല രം​ഗത്തെത്തി. ഹെൽമറ്റ് ധരിക്കാത്തതും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായി പോയെന്നാണ് ഇയാൾ ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞത്. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക്ക് നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: YouTuber and young woman shower on running scooter; Video Viral; What happened later
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !