വൈദ്യർ മഹോത്സവം 2023: മെയ് 11ന് തുടക്കമാവും

0

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന വൈദ്യർ മഹോത്സവം മെയ് 11 വ്യാഴാഴ്ച ആരംഭിക്കും. വൈകുന്നേരം ആറിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ഹുസ്നുൽ ജമാൽ ബദറുൽ മുനീർ ബാലസാഹിത്യ കൃതിയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

കാര്യപരിപാടികൾ രാവിലെ 10ന് വനിതാ സെമിനാറോടെ ആരംഭിക്കും. സെമിനാർ ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്യും. ഡോ. ലിസി മാത്യു, ഡോ. കെ. ദിവ്യ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അക്കാദമി പൂർവവിദ്യാർഥികളും കേരളത്തിനകത്തും പുറത്തും മാപ്പിളകലകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ ഫോക്ആർട്സ് കൾച്ചറൽ ഫോറം പ്രവർത്തകരെ ആദരിക്കും. തുടർന്ന് അവരുടെ വനിതാ ദഫ്, കോൽക്കളി എന്നിവ അരങ്ങേറും. ഉച്ചയ്ക്കുശേഷം നടക്കുന്ന കവയിത്രി സംഗമം സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, നിലമ്പൂർ ആയിഷ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റാബി എന്നിവർ പങ്കെടുക്കും. മാപ്പിള കലാരംഗത്ത് മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോ അനാച്ഛാദനം ടി.കെ. ഹംസ നിർവ്വഹിക്കും. തുടർന്ന് വനിതകൾ മാത്രം ചേർന്ന് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഇശലിമ്പം അരങ്ങേറും. തബലിസ്റ്റ് രത്നശ്രീ അയ്യർ ഉദ്ഘാടനം ചെയ്യും. 

മെയ് 12ന് വെള്ളിയാഴ്ച സാക്ഷരതാമിഷൻ പ്രവർത്തകരും പഠിതാക്കളും ചേർന്നൊരുക്കുന്ന പ്രതിഭാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. മാപ്പിളകലകളും ഇതര കലകളും ഉൾപ്പെട്ട വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം ആറിന് നടക്കുന്ന ഗാനസന്ധ്യയിൽ റോയൽ മ്യൂസിക് ബാൻഡിന്റെ മുട്ടിപ്പാട്ടും ഷിഹാബ്, സാബിറ എന്നിവരുടെ ഗസലും അരങ്ങേറും. 

മൂന്നാം ദിവസം ശനിയാഴ്ച രാവിലെ പത്തിന് തുടങ്ങുന്ന ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ കലയും മതനിരപേക്ഷതയും എന്ന വിഷയത്തിൽ വൈദ്യർ സ്മാരകപ്രഭാഷണം നിർവ്വഹിക്കും. എ.പി. അഹമ്മദ്, മാമുക്കോയ അനുസ്മരണം നടത്തും. രാത്രി എട്ടിന് ഷംസീർ കൊണ്ടോട്ടിയും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, സന്തോഷ് തച്ചണ്ണ അവതരിപ്പിക്കുന്ന ദുഃഖപുത്രൻ എന്ന ഏകപാത്ര നാടകം എന്നിവ അരങ്ങേറും. 

ഞായറാഴ്ച രാവിലെ തനത് മാപ്പിളപ്പാട്ട് ഗായകസംഗമം നടക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത കോൽക്കളി ഡോക്യുമെന്ററി പ്രദർശനം, വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം, മുഹ്സിന നൂറുൽ അമീൻ രചിച്ച ഒരു ആത്മാവിന്റെ ആത്മ കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവ നടക്കും. വൈകിട്ട് പ്രാദേശിക കലാസമിതികൾ ഒരുക്കുന്ന കലാസന്ധ്യ അമ്പാട്ട് കുഞ്ഞാലൻകുട്ടി(ബിച്ചാപ്പു) ഉദ്ഘാടനം ചെയ്യും. 

സമാപന ദിവസമായ തിങ്കളാഴ്ച ഖിസ്സപ്പാട്ട് കലാകാര സംഗമം പക്കർ പന്നൂരും, മാപ്പിളപ്പാട്ട് കവിയരങ്ങ് ശ്രീജിത്ത് അരിയല്ലൂരും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന വൈദ്യർ രാവ് റിയാലിറ്റി ഷോ ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും.
Content Highlights: Vaidyar Mahotsavam 2023: Starts on May 11
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !