വളാഞ്ചേരി: വ്യാജ സിദ്ധൻ പോക്സോ കേസിൽ വളാഞ്ചേരിയിൽ അറസ്റ്റിലായി. 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 22 വയസ്സുകാരനായ വ്യാജ സിദ്ധൻ വളാഞ്ചേരി പോലീസിൻ്റെ വലയിലായത്.
താനൂർ സ്വദേശിയായ കാനക്കത്തുവീട്ടിൽ
മുഹമ്മദ് റാഫിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
15 വയസ്സുകാരൻ്റെ ചികിത്സക്കെന്നും പറഞ്ഞ് വീട്ടുകാരുടെ കയ്യിൽ നിന്നും ഇയാൾ ഒരു ലക്ഷത്തോളം രൂപയും കൈക്കലാക്കിയിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തതായും ഇയാൾക്ക് സമാനമായ കേസുകളിൽ മറ്റു പോലീസ് സ്റ്റേഷനുകളിലും കേസുകൾ ഉള്ളതായും വളാഞ്ചേരി പോലീസ് അറിയിച്ചു..
Content Highlights: Age 22.. Fraud as a fake Siddha.. 15 year old girl was tortured.. Extorted about 1 lakh rupees... Accused in net..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !