സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഈ ദിവസങ്ങളില്‍ സാധാരണയെക്കാള്‍ താപനില ഉയരും. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാന്‍ കാരണം.
അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവപ്പെടുന്ന ചൂടും കൂടും. അള്‍ട്രാവയലറ്റ് വികിരണതോതും ഉയര്‍ന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കും. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു.
Content Highlights: Extreme heat in the state; The temperature may rise further


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !