ജില്ലയിലെ 29 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

0
 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 29 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. 29 സ്കൂളുകളിലായി 32 കെട്ടിടങ്ങളാണ് പുതു വർഷത്തിൽ ജില്ലയിലെ വിദ്യാർഥികൾക്കായി തുറന്നു കൊടുക്കുന്നത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ 29 ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ മന്ത്രി വി.അബ്ദുറഹിമാൻ, എം.എൽ.എ.മാരായ പി.വി. അൻവർ, പി.കെ. ബഷീർ, എ.പി. അനിൽകുമാർ , നജീബ് കാന്തപുരം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം, കെ.ടി.ജലീൽ,പി.നന്ദകുമാർ, മഞ്ഞളാം കുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവര്‍ പങ്കെടുക്കും.        കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച് എസ്.എസ്. നിലമ്പൂർ, ജി.എം.യു.പി.എസ്. മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാർ, ജി.യു.പി.എസ് വളപുരം, പ്ലാൻ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എല്‍.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് മാറഞ്ചേരി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എല്‍.പി.എസ് പഴഞ്ഞി, ജി.എല്‍.പി.എസ് പെരുമ്പറമ്പ് - മൂടാൽ , ജി.എല്‍.പി.എസ് മേൽമുറി, ജി.യു.പി.എസ് പൈങ്കണ്ണൂർ, ജി.എല്‍.പി.എസ് കൊയപ്പ , ജി.യു.പി.എസ് വെള്ളാഞ്ചേരി, ജി.എല്‍.പി.എസ് എളമരം, ജി.യു.പി.എസ് നിറമരുതൂർ, ജി.എല്‍.പി.എസ് പരിയാപുരം, നബാര്‍ഡ് ഫണ്ട് അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് കാപ്പിൽ കാരാട്, ജി.എച്ച്.എസ് പെരകമണ്ണ എന്നീ വിദ്യാലയങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ ജില്ലയില്‍ കിഫ്ബി 5 കോടി രൂപ അനുവദിച്ച 16 സ്കൂളുകളും 3 കോടി രൂപ അനുവദിച്ച 30 സ്കൂളുകളും പ്ലാൻ ഫണ്ടിൽ നിന്ന് 65 സ്കൂളുകളും ഉദ്ഘാടനം ചെയ്തിരുന്നു.

Content Highlights: 29 more schools in the district to international standards
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !