Trending Topic: Latest

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന നടി

0
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന നടി Kerala Film Critics Awards Announced; Kunchacko Boban best actor and visionary actress

ക്രിട്ടിക്സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം). മികച്ച സഹനടനുള്ള പുരസ്‌കാരവും തമ്പി ആന്റണി സ്വന്തമാക്കി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഇത്. 82 ചിത്രങ്ങളാണ് ഇക്കുറി മത്സരിക്കാനുണ്ടായിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ. ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും. തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി. കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)

മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)

മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)

മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)

മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)

മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പിന്നണി ഗായകന്‍ : കെ.എസ്. ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ…ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍…ചിത്രം: മാടന്‍)

മികച്ച പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)

മികച്ച ഛായാഗ്രാഹകന്‍ : ഏബ്രഹാം ജോസഫ് (ചിത്രം: കുമാരി)

മികച്ച ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)

മികച്ച ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണന്‍ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയന്‍കുഞ്ഞ്)

മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)

മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)

മികച്ച ബാലചിത്രം: ഫൈവ് സീഡ്സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)

മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)

മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)

മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)

അഭിനയം: അഡ്വ ഷുക്കൂര്‍, പി.പി. കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)

അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം)

സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്),കായ്പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)

കേരളത്തില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന മലയൊളത്തിനു പുറത്തുള്ള ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമയ്ക്കു കൂടി വര്‍ഷം തോറും അവാര്‍ഡ് നല്‍കാന്‍ ക്രിട്ടിക്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ 2022ലെ മികച്ച അന്യഭാഷാ ചിത്രമായി ലെയ്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച് ഗോകുലം മൂവീസ് വിതരണം ചെയ്ത മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ -1 എന്ന ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Content Highlights: Kerala Film Critics Awards Announced; Kunchacko Boban best actor and visionary actress
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !