Trending Topic: Latest

നോട്ടുകൾ മാറ്റിയെടുക്കാൻ 4 മാസം സമയമുണ്ട്; ധൃതി വേണ്ടെന്ന് ആർബിഐ ഗവർണർ

0
നോട്ടുകൾ മാറ്റിയെടുക്കാൻ 4 മാസം സമയമുണ്ട്; ധൃതി വേണ്ടെന്ന്  ആർബിഐ ഗവർണർ 4 months time to exchange notes; RBI governor says no rush

ന്യൂഡൽഹി:
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ ജനം തിരക്കു കൂട്ടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. സെപ്റ്റംബർ 30 ന് ശേഷവും 2000 ത്തിന്‍റെ നോട്ടുകൾ രാജ്യത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടായിരത്തിന്‍റെ നോട്ട് മാറ്റാനായി ആരും ധൃതിയിൽ പോകേണ്ട കാര്യമില്ല. സെപ്റ്റംബർ 30 വരെ നാലുമാസം മുന്നിലുണ്ട്. ഗൗരവത്തോടെ സമീപിക്കാൻ വേണ്ടിയാണ് സമയപരിധി നിസ്ചയിച്ചിരിക്കുന്നത്. ചെവ്വാഴ്ച മുതൽ നോട്ടുകൾ മാറ്റി നൽകാനും സ്വീകകരിക്കാനുമുള്ള നടപടികൾ എടുക്കണമെന്ന് ബാങ്കുകളോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000ത്തിന്‍റെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക രേഖയും പ്രത്യേക ഫോമും ആവശ്യമില്ലെന്നും എസ്ബിഐ വ്യക്തമാക്കി. ഒരു ദിവസം എത്ര തവണവേണമെങ്കിലും എസ്ബിഐ ശാഖകളിൽ നോട്ട് മാറ്റിയെടുക്കാം. അക്കൗണ്ട് ഉള്ളവർക്കു മാത്രമല്ല എല്ലാവർക്കും മാറ്റിയെടുക്കാം. 20000 രൂപ വരെ മൂല്യമുള്ള 2000 ത്തിന്‍റെ 10 നോട്ടുകൾ ഒറ്റതവണയായി മാറിയെടുക്കാം.
Content Highlights: 4 months time to exchange notes; RBI governor says no rush
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !