![]() |
പ്രതീകാത്മക ചിത്രം |
സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. സാമൂഹ്യ, മെഡിക്കല്‍ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്.
32 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും കുഞ്ഞു ജനിച്ചാല്‍ ഉണ്ടാവുന്ന സാമൂഹ്യ സങ്കീര്‍ണതകളും കോടതി കണക്കിലെടുത്തു.
സഹോദരനില്‍നിന്നാണ് കുട്ടി ഗര്‍ഭിണിയായത്. കുഞ്ഞു ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി.
ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു മാനസിക, ശാരീരിക ആഘാതത്തിനു കാരണമാവുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: became pregnant by her brother; High Court approves 15-year-old girl's abortion
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !