![]() |
| പ്രതീകാത്മക ചിത്രം |
സൗദി അറേബ്യയിലെ റിയാദിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളിക്കടക്കം ആറ് ഇന്ത്യക്കാർ പേർ മരിച്ചു. ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്.
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം (31), മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35) എന്നിവരാണ് മരിച്ച മലയാളികൾ.
മറ്റു നാല് പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരു ഗുജറാത്ത് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ്. മധുരൈ സ്വദേശി സീതാറാം രാജഗോപാല്‍ (36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍ (36), മുംബൈ സ്വദേശി അസ്ഹര്‍ അലി (26) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. താത്കാലികമായി നിര്‍മിച്ച റൂമിലെ എസി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അറിയുന്നത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.
പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചവരെല്ലാവരും. ഇവരിൽ മൂന്നു പേർക്ക് താമസരേഖയായ ഇഖാമ ഇന്നലെയാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Fire at residence in Riyadh; 6 people died including 4 Malayalis



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !