പട്ടാമ്പി തിരുവേഗപ്പുറ സ്വദേശികളായ താമരശ്ശേരി വീട്ടിൽ മുഹമ്മദ് ഷാഹിദ് (34വയസ്സ്), ചെമ്പ്ര പള്ളിപ്പുറം പൂളക്ക പള്ളിയാലിൽ വീട്ടിൽ ഉമ്മർ (36 വയസ്സ്) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി ഓണിയൻ പാലത്തിന് സമീപം വിൽപ്പന നടത്തുന്നതിനിടയിലാണ് 4.05 ഗ്രാം എം.ഡി.എം.എ യു മായി യുവാക്കൾ പോലീസിൻ്റെ വലയിലാവുന്നത്.മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്.പി.ബിജുവിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരി എസ്.ഐ ജലീൽ, അസീസ് ജയപ്രകാശ് എ .എസ്.ഐ ബിജു, ജയപ്രകാശ്, ഗിരീഷ്, വിനീത്, ശ്രീജിത്ത്, അൻസൺ എന്നിവരടങ്ങുന്ന പോലീസ്
സംഘമാണ് പ്രതികളെ പിടികൂടിയത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Valanchery police arrested two youths from Thiruvegappuram with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !