രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ; മുന്‍കാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

0
രണ്ടാം പ്രവസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും.

മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.

2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ടാകും. 2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30വരെ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും പ്രസവം ആവശ്യമുണ്ടെങ്കില്‍ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടാതെ //pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ നല്‍കാം. പോര്‍ട്ടല്‍ വൈകാതെ ലഭ്യമാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ആദ്യ പ്രവസത്തില്‍ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും 5000 രൂപ നേരത്തെ മുതല്‍ നല്‍കുന്നുണ്ട്.
Content Highlights: 6000 rupees in case of female child born in second birth; Scheme in Kerala also with retroactive effect
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !