തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴി വനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖില്‍ മൊഴി നല്‍കിയത്.
അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെ സ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
Content Highlights: The young woman was killed and thrown in the forest; Friend arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !