7.5 ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ ( 30 വയസ്സ്) കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി.വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് പ്രദേശത്ത് വെച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ സാദിക്കും സംഘവും അറസ്റ്റ് ചെയ്തത്.വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സുനിൽ. എസ്. ജി, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇന്ദുദാസ്, ഡ്രൈവർ ഗണേശൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുറ്റിപ്പുറം റെയിഞ്ചിലെ മദ്യം, മയക്കുമരുന്ന് വില്പന സംബന്ധിച്ച പരാതികൾ അറിയിക്കാം -0494 260 9350,9400069651.
Content Highlights: Selling brown sugar in Valancherry: Assam native in the net of excise..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !