വേങ്ങരയില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ പൊലീസ് പിടികൂടി.
ബിഹാര്‍ സ്വാംപുര്‍ സ്വദേശിയായ 27കാരന്‍ ജയ്പ്രകാശിനെ ബിഹാറില്‍നിന്നാണ് വേങ്ങര പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി 31നാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് യുവതിയും കാമുകനും ദീര്‍ഘനേരം സംസാരിച്ചിരുന്നതായി കോള്‍ ലിസ്റ്റില്‍നിന്ന് കണ്ടെത്തി. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് പ്രതിയെത്തേടി ബിഹാറില്‍ എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാംതവണ ബന്ധുക്കളുടെ സഹായത്തോടെ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് അറസ്റ്റുചെയ്തത്.
Content Highlights: The case of strangulation of the husband with the saree he was wearing: Wife's lover also arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !