കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കു പോയ യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍നിന്നാണ് പുഴുവിനെ ലഭിച്ചത്.
ഇ1 കംപാര്‍ട്മെന്റിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍നിന്നു ലഭിച്ച പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ കാസര്‍കോട് എത്തിയ ഉടനെയാണ് പരാതി നല്‍കിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി. പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Content Highlights: 'Worm in Porotta distributed on Vandebharat Express'; Passenger with complaint
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !