പൊന്നാനി: എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ജില്ലയിൽ പ്രദർശന വാഹന, ഫ്ലാഷ് മോബ് സംഘം പ്രയാണം ആരംഭിച്ചു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോർജ്ജ് പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു.
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് പ്രദർശന വാഹന, ഫ്ലാഷ് മോബ് പ്രയാണം സംഘടിപ്പിക്കുന്നത് . അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ പത്തോളം പേരടങ്ങുന്ന സംഘമാണ് മേളയുടെ പ്രചരണാർത്ഥം ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. തുടർന്ന് എൽ.ഇ.ഡി വാൾ പ്രദർശനവും നടക്കും.
ആദ്യ ദിനം പൊന്നാനിയിലെ വിവിധ യിടങ്ങളിൽ പ്രയാണം നടത്തിയ സംഘം രണ്ടാം ദിനം തിരൂർ, താനൂർ മേഖലയിൽ പ്രകടനം നടത്തി. തിരൂർ ബസ് സ്റ്റാന്റ്, പടിഞ്ഞാറെക്കര ബീച്ച് പാർക്ക്, ഉണ്യാൽ ബീച്ച്, താനൂർ ബസ് സ്റ്റാന്റ്, ഒട്ടും പുറം ബീച്ച് എന്നിവിടങ്ങളിലാണ് രണ്ടാം ദിനം പ്രകടനം നടത്തിയത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ജില്ല മെഡിക്കൽ ഓഫീസർ ആർ.രേണുക, ഡോ.പി.കെ അനൂപ് , ഡോ.പി.കെ ആശ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി. ഹൈസ്കൂൾ മൈതാനത്താണ്
എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്. വിവിധ വകുപ്പുകളിലൂടെ ജനകീയ പദ്ധതികളും സേവനങ്ങളും എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളിൽ ജനങ്ങൾക്ക് നേരിട്ടറിയാം. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. എല്ലാ ദിവസവും സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Content Highlights: Demonstration vehicle and flash mob to welcome My Kerala Exhibition and Marketing Fair
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !