ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ ക്രോം ജനപ്രിയ ഡെസ്ക്ടോപ്പ് ബ്രൗസറായി തുടരുന്നു.
സ്റ്റാറ്റ് കൗണ്ടര്‍ റിപ്പോര്‍ട്ടനുസരിച്ച് ആഗോളതലത്തില്‍ ക്രോമിന് 66.1 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് എഡ്ജിനെ കീഴടക്കി ആപ്പിള്‍ സഫാരി രണ്ടാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് മൈക്രോസോഫ്റ്റ് എഡ്ജിന് രണ്ടാം സ്ഥാനം നഷ്ടപ്പെടുന്നത്.
ആപ്പിള്‍ സഫാരിക്ക് 11.8 ശതമാനം വിപണി വിഹിതവും മൈക്രോസോഫ്റ്റ് എഡ്ജിന് 11 ശതമാനം വിപണി വിഹിതവുമാണുള്ളത്. ഡേറ്റ അനുസരിച്ച് മോസില ഫയര്‍പോക്സ്, ഓപ്പറ, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നിവയ്ക്ക് യഥാക്രമം 5.65 ശതമാനം, 3.09 ശതമാനം, 0.55 ശതമാനം വിപണി വിഹിതമുണ്ട്.
ഇന്ത്യയില്‍ 89.04 ശതമാനം വിപണി വിഹിതമുള്ള ഗൂഗിള്‍ ക്രോം വ്യാപകമായി ഉപയോഗിക്കുന്ന ഡെസ്‌ക്‌ടോപ്പ് ബ്രൗസറാണ്. ഇന്ത്യയില്‍ ഫയര്‍ഫോക്സും മൈക്രോസോഫ്റ്റ് എഡ്ജും യഥാക്രമം 3.64 ശതമാനം, 3.48 ശതമാനം വിപണി വിഹിതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കണക്കുകള്‍ പ്രകാരം 1.01 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് സഫാരി ഉപയോഗിക്കുന്നത്.
ജനപ്രിയത ഉണ്ടായിരുന്നിട്ടും, അറ്റ്‌ലസ് വിപിഎന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ ക്രോം ഏറ്റവും ദുര്‍ബലമായ വെബ് ബ്രൗസറായാണ് കണക്കാക്കപ്പെടുന്നത്. ക്രോം ബ്രൗസറില്‍ ഈ വര്‍ഷം ഇതുവരെ 303 സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് എക്കാലത്തെയും ഏറ്റവും ഉയര്‍ന്നതാണ്. ക്രോം ബ്രൗസര്‍ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ ആകെ 3,000 ത്തിലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: desktop browser; First is Google Chrome itself
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !