ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വന്‍ കുതിച്ചുചാട്ടമാണ് സ്വര്‍ണവിലയിലുണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.
അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. വിപണിയില്‍ വില 4755 രൂപയായി. ഒരു ഗ്രാം
തുടര്‍ച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് 84 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Content Highlights: Gold prices continue to rise; At the highest rate in history
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !