കടുത്ത തീരുമാനവുമായി 'ഗൂഗിള്‍'; ഉപയോഗിക്കാത്ത ജി-മെയിൽ ഉൾപ്പടെ ഗൂഗിള്‍ അക്കൗണ്ടുകൾ നീക്കം ചെയ്യും

0
കടുത്ത തീരുമാനവുമായി 'ഗൂഗിള്‍'; ഉപയോഗിക്കാത്ത ജി-മെയിൽ ഉൾപ്പടെ ഗൂഗിള്‍ അക്കൗണ്ടുകൾ നീക്കം ചെയ്യും 'Google' with a tough decision; Google accounts will be removed, including unused Gmail

ണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ജി-മെയിൽ ഉള്‍പ്പെടെ  എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്‍റുകളും നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍. ജി-മെയിൽ, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്‍റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്‍റുകളും അക്കൗണ്ടുകളുമാണ് ഗൂഗിള്‍ നീക്കം ചെയ്യുന്നത്.

സ്‌റ്റോറേജ് സ്‌പേസ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അക്കൗണ്ടുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ജി-മെയിൽ അഡ്രസ്സുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നു മാത്രമല്ല അവ പുനരുപയോഗത്തിനും ലഭ്യമാകില്ല.

ജി-മെയിൽ അഡ്രസ്സുകള്‍ . ഈ മാറ്റം വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ. സ്‌കൂൾ, ബിസിനസ് പോലുള്ള ഓർഗനൈസേഷനുകളുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.

ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പുതിയ നയം നടപ്പിലാക്കില്ല. അതിനാല്‍ 2 വര്‍ഷമായി ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ (retrieve) ഇനിയും സമയമുണ്ട്. ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
Content Highlights: 'Google' with a tough decision; Google accounts will be removed, including unused Gmail
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !