പ്രവാസികൾ ഏറെ ആശ്രയിക്കുന്ന റവന്യൂ- സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങളും, പരാതികളും അറിയിക്കാനുള്ള ഓൺലൈൻ സംവിധാനം പ്രവാസി മിത്രം പോർട്ടൽ പ്രവത്തനസജ്ജമായി. ഇന്നലെ മുതൽ ആണ് പോർട്ടൽ പ്രവർത്തനസജ്ജമായി തുടങ്ങിയത്.
വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നൽകിയ വിവിധ രേഖകൾ, മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സർട്ടിഫിക്കറ്റുകൾ, ഭൂമി നികുതി, കെട്ടിട നികുതി, ഭൂമി തരം തിരിക്കൽ, ഭൂമി ഏറ്റെടുക്കൽ, പട്ടയം, റവന്യൂ റിക്കവറി, പോക്ക് വരവ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രവാസി മിത്രം പോർട്ടലിൽ പരാതികൾ സമർപ്പിക്കാൻ സാധിക്കും. കൂടാതെ മറ്റ് സേവനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാൻ ഇതിൽ ഓപ്ഷനുണ്ട്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഉണ്ടെങ്കിൽ ഒറ്റ ഫയൽ ആക്കിയ ശേഷം അത് പിഡിഎഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. വലിയ ഫയലുകൾ നൽകരുത്. സെെറ്റിൽ പറഞ്ഞിരിക്കുന്ന തരത്തിൽ ആണ് ഫയലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരു എംബിയിൽ കവിയരുത്
അതേസമയം, നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പ്രവാസി സെൽ, പ്രവാസി മിത്രം പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, സ്പീക്കർ എ.എൻ. ഷംസീർ മന്ത്രിമാരായ ആന്റണിരാജു, ജി.ആർ. അനിൽ, പ്രവാസി ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ഇ.ടി. ടൈസൻ എം.എൽ.എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.
The #PravasiMithram portal and the Pravasi Cell have become functional to solve the revenue-survey dept related complaints/applications of non-resident Malayalis. NRKs can use portal to track the current status of applications in real time. #kerala pic.twitter.com/ycxhkJshfG
— Kerala Government | കേരള സർക്കാർ (@iprdkerala) May 17, 2023
Content Highlights: Pravasi Mithram Portal is now operational; Register now
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !