ഈ വര്‍ഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് ഇത്തവണ വജയം ശതമാനം വിജയം. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 99.26ആയിരുന്നു കഴിഞ്ഞ വർഷം വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്.
സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,40,703 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,51,567 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ 27,092 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 518ഉം ലക്ഷദ്വീപില്‍ 289 ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും 'സഫലം' എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാഫലം പരിശോധിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ''Saphalam 2023'' ആപ് ഡൗണ്‍ലോഡ് ചെയ്യാം.
keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: SSLC Result Declared; 99.70 percent pass
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !